അമ്പാടി തന്നിലൊരുണ്ണി
പുഷ്പാഞ്ജലി
Ambaadi Thannilorunni (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.




അമ്പാടിതന്നിലൊരുണ്ണീ..
തിരുവമ്പാടിക്കണ്ണനാമുണ്ണീ..
ഉണ്ണിക്കു തൃക്കയ്യില്‍ പൊന്നോടക്കുഴല്..
കുഴലില്‍ ചുരത്തുന്നതമൃത്...
(അമ്പാടി)

തിരുനടയ്ക്കിരുവശത്തായിരം ദീപങ്ങള്‍
യദുകുലസ്ത്രീകളെപ്പോലേ.. (2)
മണിയൊച്ച മുഴങ്ങുന്ന നിന്റെ അമ്പലം
അമ്പാടിപ്പയ്യിനെപ്പോലേ..
അതിന്റെ അകിടിലെ മോക്ഷപ്പാലിനെന്‍
ആത്മാവു ദാഹിക്കുന്നു.. കൃഷ്ണാ..
ആത്മാവു ദാഹിക്കുന്നൂ..
(അമ്പാടി)

അണിമയില്‍പീലിയും മന്ദാരമാലയും
വൃന്ദാവനികയെപോലേ.. (2)
മുകളില്‍ ചിറകാര്‍ന്നു ചുഴലും ആകാശം
കൃഷ്ണപ്പരുന്തിനെപ്പോലേ..
അമ്പലനടയിലെ തൃപ്പടിയാവാനെന്‍
അന്തരംഗം തുടിക്കുന്നു.. കൃഷ്ണാ..
അന്തരംഗം തുടിക്കുന്നൂ..

അമ്പാടിതന്നിലൊരുണ്ണീ..
തിരുവമ്പാടിക്കണ്ണനാമുണ്ണീ..
ഉണ്ണിക്കു തൃക്കയ്യില്‍ പൊന്നോടക്കുഴല്..
കുഴലില്‍ ചുരത്തുന്നതമൃത്...
അമ്പാടിതന്നിലൊരുണ്ണീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts