വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | പി ഉണ്ണികൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:43.
PALLAVI മിഴിയിൽ നീലമിഴിയിൽ വയണ പൂത്ത വഴിയിൽ അരിയ നൊമ്പരം നിഴലു വീഴ്ത്തിയോ പകലു പോകയായോ നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ (മിഴിയിൽ..) താഴെ കിളികൾ പാടിയ മാവിൻതൊടിയിൽ നീയേകയായ് ദൂരെ കനവിൽ പൊന്നിൻതോണി ഇരുളിൽ മായുകയായ് പ്രിയതമേ പ്രിയതമേ പറയൂ ഇനിയെന്നു കാണും നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ (മിഴിയിൽ..) കാതിൽ കവിത മൂളിയ രാവിൽ പ്രണയ രാഗാർദ്രയായ് മാറിൽ പതിയെ ചായും നിന്നെ പുതിയ ഓർമ്മയുമായ് പിരിയുമെൻ കരളിലും കദനം എരിയുകയല്ലോ നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ (മിഴിയിൽ..) | |