ഉച്ചിയില്‍ ഇരുമുടി
ദീപം മകരദീപം
Uchiyil Irumudi (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.
 
സ്വാമിയേ ശരണമയ്യപ്പാ
കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പാ...


ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ
അച്ചൻ കോവിലയ്യപ്പാ രക്ഷയേകൂ
സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ
ദർശനം നൽകണേ തമ്പുരാനേ
(ഉച്ചിയിൽ..)


പമ്പയിൽ ജാതനായ് പന്തള ദാസനായ്
പൊന്നമ്പലമേട്ടിൽ വാഴുമയ്യാ (2)
പുണ്യപാപങ്ങളാം കെട്ടും താങ്ങി ഞാൻ (2)
കർമ്മമാം വന്മല താണ്ടി വന്നു
അയ്യപ്പാ മറ്റെങ്ങും കണ്ടില്ലൊരാശ്രയം സ്വാമീ...(2‌)
നിൻ മലർപാദം കുമ്പിടുന്നു ഞാൻ
(ഉച്ചിയിൽ..)


പട്ടാംബരം ചുറ്റി ചിന്മുദ്രയും കാട്ടി
പാണ്ടി മലയാളം കാക്കുമയ്യാ (2)
കർപ്പൂരഖണ്ഡമായ് കത്തും ഞാനിന്നും (2)
ഭക്തിയാം നെയ്ത്തേങ്ങ മേടും മുന്നിൽ
എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ (2)
തൃപ്പടിപ്പാട്ടിൻ താളമല്ലോ ഞാൻ
(ഉച്ചിയിൽ..)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts