ഉണ്ണി കണ്ണാ നന്ദകുമാര
കളഭം തരാം കണ്ണാ
Unni Kannaa Nandhakumaara (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
ഉണ്ണിക്കണ്ണാ നന്ദകുമാരാ ഓടക്കുഴലൂത്
ഗുരുവായൂരിലെ വാകച്ചാർത്തിനു ദർശനമരുളീട് (2‌)
ചിരിയേകിയൊന്നു നീ പാട്
കുളിരേകി മുന്നിലായ് ആട്
ശ്രീ ഗോകുലത്തിലെ കണ്മണീ ഇനി കനിവായ് ഉണരുണര്
യദുപതിയെ സ്വരനിധിയേ
വരമിനിയുടനടിയനു പകരണേ
(ഉണ്ണിക്കണ്ണാ....)

നിൻ ഹാസമാകും പൂന്തേൻ നിലാവിൽ
നീരാടിടേണെ ഹൃദന്തം (2)
മധുരയായ് തീരുന്ന മനസ്സിലേക്കിന്നു നീ
അണയൂ യദുകുല ബാലകനേ
മാലേയ മഴ തൂകി മന്ദാരക്കൂട ചൂടി
വരുമോ ശ്യാമവിലോചനനേ
കൃഷ്ണ ഹരേ ശ്യാമഹരേ സന്തതമലിയണമേ
ജന്മം ശ്രീപദമണിയണമേ
(ഉണ്ണിക്കണ്ണാ....)

കാളിന്ദിയാകും എൻ കണ്ണുനീരിൽ
ആറാടിടേണെ മുകുന്ദാ (2)
പാടുമീ പാട്ടിന്റെ ഉയിരു നീയല്ലയോ
കനിയൂ മധുരിപു ഈശ്വരനേ
അമ്പാടിക്കണ്ണാ നിൻ സംഗീതപ്പാലാഴി
അടിയനുമേകൂ സുമോഹനനേ
മധുമയനേ ഭഗവാനേ അടിയനു ഗതി തരണേ
സദയം അഭയം ഏകിടണേ
(ഉണ്ണിക്കണ്ണാ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts