നിലാവേ വാ
അയ്യപ്പ ഗാനങ്ങള്‍ 21
Nilaave vaa (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.



നിലാവേ വാ
ഈ പമ്പാതീരത്ത് വിരി വെച്ചു താ
എല്ലാം മറന്നു ഞാൻ ഇരുന്നോട്ടേ
എന്റെ വില്ലാളി വീരനെ കണ്ടോട്ടേ
(നിലാവേ വാ ..)

വെള്ളി കുത്തിയ നീലാകാശം
പുള്ളിപ്പുലിയായ് ഇറങ്ങുന്നു (2)
പൂനിലാവ് പുലിപ്പാലാകുന്നു
ലോക ദുരിതങ്ങൾ ഒഴിയുന്നു
ആളറിയാതെന്റെ അരികിൽ വന്നവനൊരു
ഗാനം പാടാൻ പറയുന്നു
ഞാൻ പാടുന്നു

ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
(നിലാവേ വാ ..)

പാടി തീരും മുൻപേ ഭഗവാൻ
പാവമെൻ വിരിയിൽ ഉറങ്ങുന്നു
നീല കരിമ്പടം പുതപ്പിക്കുമ്പോൾ
ഞാൻ എന്റെ പുണ്യം അറിയുന്നു
ഞാൻ അറിയാതെന്റെ ഗാനത്തിൽ ഈശ്വരൻ
തേനിൻ സുകൃതം നിറക്കുന്നു ഞാൻ പാടുന്നു

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ഹരിഹരാത്മജം ദേവമാശ്രയേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts