ശബരിമല തേവരേ
അയ്യപ്പ ഗാനങ്ങൾ വാല്യം XI
SabarimalaThevare (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:21.




സ്വാമിയേയ് ശരണമയ്യപ്പോ
ഹരിഹരസുതനേയ് ശരണമയ്യപ്പോ

ഗുരുവേ ശരണം ഗണപതി ശരണം
ദേവന്‍‌പാദം ദേവീപാദം
ഭഗവാന്‍ ശരണം ഭഗവതി ശരണം
സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ

സ്വാമിയേ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ
സ്വാമിശരണം അയ്യപ്പശരണം
അയ്യപ്പശരണം സ്വാമിശരണം

ശബരിമലത്തേവരേ നിന്‍ ബീജമന്ത്രം ശരണം ശരണം
പൂമഞ്ജക്കാവിലമ്മേ സഹസ്രനാമം ശരണം ശരണം
കലിദോഷം തീര്‍ക്കും പൊരുളേ സന്തോഷക്കനിവായ് വരണം
ഉള്‍ക്കണ്ണില്‍ നിന്നെ കണ്ടാല്‍ മനമലിയും വരവും തരണം
ധര്‍മ്മശാസ്താപ്രീതിയോടെ വിഘ്നമെല്ലാമകന്നൊരുങ്ങി
പള്ളിക്കെട്ടും ശിരസ്സിലേന്തി...
എരുമേലിപ്പേട്ട തുള്ളാന്‍ തപ്പുകൊട്ടി പാടി വരുന്നേ

അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം
സ്വാമിതിന്തകത്തോം അയ്യപ്പത്തിന്തകത്തോം
സ്വാമിതിന്തകത്തോം ഹരിഹരനന്ദന തിന്തകത്തോം
അയ്യപ്പസ്വാമി തിന്തകത്തോം....
വാവരുസ്വാമി തിന്തകത്തോം.....

പൂമ്പുലരാന്‍ കാലത്തു അഴുതമലക്കാടുകളില്‍
മദയാനക്കൂട്ടങ്ങള്‍ വഴിമാറാന്‍ അഭയം നീ
പമ്പാനദിയോരത്തു രുചിയേറും സദ്യയിലും
ശരണാഗതവത്സലനേ നിന്‍ നാമം ചൊല്ലുന്നേ
കല്ലിടാംകുന്നിലേറിവന്നേനയ്യനയ്യപ്പാ...
കല്ലിടാനിങ്ങിറങ്ങിവന്നേനയ്യനയ്യപ്പാ...
(ശബരിമല...)

കരിമലയും മഞ്ഞലയും ഇടവഴിയും മുള്ളുകളും
വൈതരണിക്കാവുകളും പൂവരമ്പായ് മാറിപ്പോയ്
കര്‍പ്പൂരക്കുന്നുകളും ദീപാങ്കുരമാലകളും
തൊഴുതുണരും തിരുനടയില്‍ പതിനെട്ടാം പടികേറി
ജന്മദുഃഖക്കെട്ടിറക്കാന്‍ വന്നേനയ്യപ്പാ...
ദിവ്യമന്ത്രച്ചിന്തു പാടാന്‍ വന്നേനയ്യപ്പാ....
(ശബരിമല...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts