ഞാനെന്നും സ്തുതിക്കും
സ്നേഹ ദീപം
Njaanennum Sthuthikkum (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.
ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങള്‍ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

പാപത്തിന്‍ ശാപത്തില്‍ നിന്നും – എന്റെ
പ്രാണനെ കാത്തവനെന്നും (പാപത്തിന്‍ )
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും
(ഞാനെന്നും )

ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും (ആയിരം )
ആ ദിവ്യ സ്നേഹമവര്‍ണ്ണ്യമാരാലും
(ഞാനെന്നും)

നിത്യത തന്നില്‍ ഞാനെത്തും
നിന്റെ ദിവ്യ പാദങ്ങള്‍ ഞാന്‍ മുത്തും (നിത്യത )
ഭക്തിയാല്‍ ആനന്ദ സംഗീതം മീട്ടി
(ഞാനെന്നും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts