വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | നിഖിൽ |
രാഗം | രേവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:49.
� സഹസ്രകലശാഭിഷേകം കണ്ണനു് ചന്ദനത്തൈലാഭിഷേകം അടിതൊട്ടു മുടിവരെ ആലിലക്കണ്ണന് ആഴക്കു കണ്ണീരാലഭിഷേകം... സഹസ്രകലശാഭിഷേകം കണ്ണനു് ചന്ദനത്തൈലാഭിഷേകം അടിതൊട്ടു മുടിവരെ ആലിലക്കണ്ണ- നൊരാഴക്കു കണ്ണീരാലഭിഷേകം... എന്റെ ആനന്ദക്കണ്ണീരാലഭിഷേകം... (സഹസ്ര) നിര്‍മ്മാല്യം കണ്ടു് കണ്തുറന്നാല്പ്പിന്നെ നിറമിഴി തോരുകയില്ല - കൃഷ്ണാ അകമിഴി തോരുകയില്ല - കണ്ണാ സായൂജ്യമോ നിത്യസാഫല്യമോ ഞാനെന്തേ പറയേണ്ടൂ കൃഷ്ണാ... നീയെല്ലാമറിയുന്നു കണ്ണാ... (സഹസ്ര) നിന്നെ നിരൂപിച്ചു കണ്ണടച്ചാല്പ്പിന്നെ ഹൃദയത്തില്‍ നിന് സുസ്മിതം - കൃഷ്ണാ മധുരിയ്ക്കും നിന് സുസ്മിതം - കണ്ണാ സന്തോഷമോ പിന്നെ സന്താപമോ ഞാനെന്തേ പറയേണ്ടൂ കൃഷ്ണാ... നീയെങ്ങും നിറയുന്നു കണ്ണാ... (സഹസ്ര) | |