കർപ്പൂര കിണ്ണം പോൽ നില്പൂ ഞാൻ നിൻ മുന്നിൽ
ശരണ തീർത്ഥം
Karppoora Kinnam pol Nilppu Njan Nin Munnil (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2015 10:01:47.
കര്‍പ്പൂരക്കിണ്ണം പോല്‍ നില്പ്പൂ ഞാന്‍ നിന്‍ മുന്നില്‍
തൃപ്പാദം കണ്ടുരുകാന്‍.... (2)
പള്ളിവില്ലേന്തി നീ ആ.. ആ... അഗ്നിയും കാറ്റും...
പള്ളിവില്ലേന്തി നീ അഗ്നിയും കാറ്റും
എയ്യുമ്പോള്‍ എരിയുന്നു ഞാന്‍
നിന്‍ മെയ്യില്‍ പടരുന്നു ഞാന്‍
(കര്‍പ്പൂരക്കിണ്ണം പോല്‍ ...)


ആദിത്യ ചന്ദ്രന്മാര്‍ നിന്‍ മിഴികള്‍
അലയാഴി ഏഴും നിന്‍ അന്തരംഗം...(2)
സ്വര്‍ഗ്ഗ ഭൂമികളില്‍ അശ്വവേഗമോടു പായുമ്പോള്‍...(2)
ഈ പുല്‍ത്തുമ്പില്‍ ഹിമകണമായ്‌ നിന്‍ കാരുണ്യം സ്വാമി
(കര്‍പ്പൂരക്കിണ്ണം പോല്‍ ...)


ആനന്ദ ചിന്മയം നിന്റെര രൂപം
അതിലെന്നുമെന്നുമെന്‍ ജീവരാഗം....(2)
സത്യധര്‍മ്മ വനഭൂവില്‍ ആടുമെന്‍ ഓംകാരം...(2)
എന്‍ ചിത്തത്തില്‍ ഹരിഹര സുകൃതം നല്‍കേണം സ്വാമി
(കര്‍പ്പൂരക്കിണ്ണം പോല്‍ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts