അയ്യപ്പ സ്വാമി അടിതൊഴുമീ ഭൂമി
ശരണ തീർത്ഥം
Ayyappa Swami Adithozhumee Bhoomi (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2014 09:36:28.
സ്വാമിയേ.... ശരണമയ്യപ്പാ...
സ്വാമിയേ ശരണം .... ശരണമയ്യപ്പാ...
അയ്യപ്പസ്വാമി അടിതൊഴുമീ ഭൂമി
നെയ്യ്‌ നിറയും നാളികേരം പോല്‍ ഉരുളുന്നു
തൃപ്പാദ ഭക്തിയാല്‍ വൃക്ഷലതാദികള്‍
പച്ചിലചാര്‍ത്തിളക്കി പേട്ട തുള്ളുന്നു
പഞ്ചഭൂതനായകന്‍ നീ പന്തളപ്പൊരുളയ്യപ്പാ
പമ്പമേളപ്പൊലിമയിലെന്‍ നെഞ്ചുണര്‍ത്തും അയ്യപ്പാ
(അയ്യപ്പസ്വാമി ...)

സകലപാപ ദുരിതവും ഞാന്‍ ഇരുമുടിയാക്കി
സാമവേദപ്പൊരുളേ നിന്‍ തിരുനട നോക്കി
വീടൊഴിഞ്ഞ് കാടണഞ്ഞ് കാല്‍ത്തളിരില്‍ പൊന്ന് വെച്ച
വീരമണികണ്ഠനെ വന്നടിപണിയുന്നു
വില്ലാളിവീരന്‍ എന്നെ ചേര്‍ത്തു കൊള്ളുന്നു
(അയ്യപ്പസ്വാമി ...)

അഭയദാനവരദനാം നിന്‍ അടിമലരിണയില്‍
ആദിധര്‍മ്മ തേജസില്‍ നിന്‍ അഴകിനു മുന്‍പില്‍
വീണലിഞ്ഞ് വിധിയറിഞ്ഞ് വിശ്വരൂപം കണ്ടുണര്‍ന്ന്‍
സ്വാമിപാദം ശരണമെന്ന് മിഴി തെളിയുന്നു
ഞാനറിയും തുമ്പമെല്ലാം പെയ്തൊഴിയുന്നു
(അയ്യപ്പസ്വാമി ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts