ഒരു മന്ത്രം തിരുമന്ത്രം
ശരണ തീർത്ഥം
Oru Manthram Thiru Manthram (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:42.
ഒരു മന്ത്രം തിരുമന്ത്രം സ്വാമീശരണമന്ത്രം
ഒരു ജന്മം മലകയറാം മറുജന്മമിറങ്ങിവരാം
മനസ്സിലെ കരിപ്പുലി കടുവകളിറങ്ങി വാ
മണികണ്ഠനു വാഹനമായൊരുങ്ങി വാ
(ഒരു മന്ത്രം)

ആയിരം തുടുമിന്നല്‍‌പ്പൂവുകള്‍ വിരിയുംപോല്‍
ദൂരെയുണ്ടൊരു ജ്യോതി - മകരജ്യോതി
സത്യസൗന്ദര്യമായ് സച്ചിതാനന്ദമായ്
നില്‍ക്കുമെന്‍‌ ഭഗവാന്‍റെ ഹൃദയജ്യോതി
അതുകണ്ടു തൊഴുന്നവരെല്ലാം
അറിയുന്നൊരു നിര്‍വൃതിയോര്‍ത്താല്‍
ഒരുമല ഇരുമല കരിമല താണ്ടാന്‍
ചിറകുകള്‍ വെമ്പുന്നു
ഇന്നെന്‍ മിഴികള്‍ തുളുമ്പുന്നു
(ഒരു മന്ത്രം)

ആഴിയില്‍ കര്‍പ്പൂരച്ചീളുകള്‍ എരിയുംപോല്‍
ആ തിരുസന്നിധിയില്‍ ഉരുകിടുമ്പോള്‍
മുക്തിപ്രകാശമായ് മൂലോകസാരമായ്
ചൊല്‍ക്കൊണ്ട ഭഗവാനില്‍ അലിഞ്ഞിടുമ്പോള്‍
നരജന്മമുടഞ്ഞതുപോലെ
സുരലോകമണഞ്ഞതുപോലെ
തിരുവടി ഒരുപിടി മധുരവുമായെന്‍
പിഴകള്‍ പൊറുക്കേണം
സ്വാമീ വഴിയുമൊരുക്കേണം
(ഒരു മന്ത്രം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts