വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2018 16:26:01.
ഓം...നമ:ശിവായ നമ: ഓം.... നമ:ശിവസുതായ ഓം.... ഹരിഹര നന്ദനായ.. ആദിമൂല പരം പൊരുളാം ആനന്ദ ഗണപതിക്ക് ആദിമൂല പരം പൊരുളാം ആനന്ദ ഗണപതിക്ക് ആനമുഖന്‍ തിരുവടിക്ക് ആകാശക്കുട നിവര്‍ത്ത് പഞ്ചഭൂത ഗണപതിക്ക് പമ്പയിലെ ഗുണനിധിക്ക് പഞ്ചഭൂത ഗണപതിക്ക് പമ്പയിലെ ഗുണനിധിക്ക് പാനകവും മോദകവും മുന്തിരിയും കാഴ്ചവെയ്ക്ക് പാനകവും മോദകവും മുന്തിരിയും കാഴ്ചവെയ്ക്ക് സുമുഖനവന് വഴിയിലെങ്ങും തണല്‍ വിരിക്കേണം മലകയറാന്‍ അരികില്‍ നിന്ന് തുണ തുണക്കേണം ശരവണഭവസഹജ വരദ ശരണമയ്യപ്പാ സ്വാമിയേ ....ശരണം അയ്യപ്പാ.... ആദിമൂല പരം പൊരുളാം ആനന്ദ ഗണപതിക്ക് വൃശ്ചികപ്പുലരിയില്‍ മാലയിടും നാള് മുതല്‍ വില്ലെടുത്തു ശരമെടുത്തു വിളയാടും ദൈവമേ പൂജ കണ്ടു ഞങ്ങളെല്ലാം പൂത്തുനില്ക്കും നേരത്ത് പൂനിലാവും പുലിപ്പാലും കൊണ്ടുവരും നാഥനെ ഹരിഹരസുതനെ... വരമരുളണമേ.. ജനിമൃതിഹരനേ... ജയമരുളണമേ.. ശരണം.. ശരണം.. ശരണം.. ശരണം.. അയ്യപ്പാ ആദിമൂല പരം പൊരുളാം ആനന്ദ ഗണപതിക്ക് മണ്ഡലം നോറ്റു നാം ഉരുകുന്ന നാള് മുതല്‍ കണ്ടറിഞ്ഞു മിഴിതെളിച്ചു വഴികാട്ടും ബാലനേ മണ്ഡലം നോറ്റു നാം ഉരുകുന്ന നാള് മുതല്‍ കണ്ടറിഞ്ഞു മിഴിതെളിച്ചു വഴികാട്ടും ബാലനേ ആഴികൂട്ടി ഞങ്ങളെല്ലാം... അഗ്നിയാകും നേരത്ത് ആടിമുകില്‍ പോലെ മുന്നില്‍ പെയ്തുവരും നാഥനേ കലിയുഗവരദാ....കാനനവാസാ... ഗിരിവരനിലയാ...കനിയുക ഭഗവാന്... ശരണം.. ശരണം.. ശരണം.. ശരണം.. അയ്യപ്പാ (ആദിമൂല പരം ...) | |