ശാന്തം സുന്ദരം
ത്രിമധുരം
Shantham Sundaram (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 ശാന്തം സുന്ദരം അർക്കബിംബ സദൃശം
ജാഡ്ജ്വല്യമാനം മുഖം സന്താപാർത്തിഹരം
മനോജ്ഞ മധുരം നിൻ ചാരു മന്ദസ്മിതം
നിത്യം നിസ്തുലഭക്തിയാർന്നു ഭഗവൽ പാദാരവിന്ദങ്ങളിൽ
ചിത്തം ചേർക്കുവതിന്നു നീ കനിയുവാൻ
കൃഷ്ണാ നമിക്കുന്നു ഞാൻ
കൃഷ്ണാ നമിക്കുന്നു ഞാൻ
കൃഷ്ണാ നമിക്കുന്നു ഞാൻ

ബ്രാഹ്മമുഹൂർത്തമായി
കണ്ണനു നിർമ്മാല്യ പൂജയായി (2)
ഗുരുവായൂരിലെ തിരുനടയിൽ
ഭക്ത ജനസഹസ്രങ്ങൾ നിരന്നു (2)
(ബ്രാഹ്മമുഹൂർത്തമായി.....)

മുകുളിത ഹസ്തരായ് ഏകാഗ്രചിത്തരായ്
മുകുന്ദാ നിൻ മുന്നിൽ നിൽക്കുമ്പോൾ (2)
അകതാരിൽ അറിവിന്റെ ഗീതാമധുരവും
അലിവിന്റെ യമുനയും നിറയുന്നു
അലിവിന്റെ യമുനയും നിരയുന്നു
(ബ്രാഹ്മമുഹൂർത്തമായി.....)

മഞ്ഞിൽ കുളി കഴിഞ്ഞിളവെയിൽ നൽകിയ
മഞ്ഞപ്പട്ടുടയാട ചാർത്തി (2)
പ്രകൃതിയും പ്രപഞ്ചവും വന്ദിച്ചു നിൽക്കുന്നു
പ്രസീദ പ്രസീദ ദേവാ
പ്രസീദ പ്രസീദ ദേവാ
(ബ്രാഹ്മമുഹൂർത്തമായി.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts