കലിയുഗ കാളിന്ദി
ത്രിമധുരം
Kaliyuga Kalindhi (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
കലിയുഗ കാളിന്ദി ഒഴുകുന്നു
അതിൽ വിഷസർപ്പങ്ങൾ പുളയുന്നു (2)
കാളിയമർദ്ദനം ആടാൻ വീണ്ടും
കാർമുകിൽവർണ്ണാ നീ വരില്ലേ
എന്റെ ബാലഗോപാലാ നീ വരില്ലേ
(കലിയുഗ കാളിന്ദി...)

തീമഴയെങ്ങും പെയ്യുന്നു അതിൽ
മാനവരാശി നശിക്കുന്നു (2)
ഗോവർദ്ധനമേന്തി കാത്തു രക്ഷിക്കാൻ
ഗോപകുമാരാ നീ വരില്ലേ
എന്റെ വേണുഗോപാലാ നീ വരില്ലേ
(കലിയുഗ കാളിന്ദി...)

കൗരവ പാണ്ഡവരേറ്റു മുട്ടുന്നൊരീ
ഭാരത കുരുക്ഷേത്ര ഭൂവിൽ (2)
കർമ്മവിമുഖരായ് അർജ്ജുനന്മാർ തേരിൽ
നിന്നു മയങ്ങുമീ ഭൂവിൽ (2)
കർമ്മചൈതന്യത്തിൻ ഗീതോപദേശവുമായ്
ഒന്നിനി വീണ്ടുമിങ്ങവതരിക്കൂ കൃഷ്ണാ
ഒന്നിനി വീണ്ടുമിങ്ങവതരിക്കൂ
(കലിയുഗ കാളിന്ദി...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts