വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | കെ എല്‍ ശ്രീകൃഷ്ണദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ബാഗേശ്രി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:41.
എവിടെ നിന്നെവിടെ നിന്നെവിടെ നിന്നോ ഒരു മുരളീരവമുയരുന്നു (2) മധുരാപുരിയിൽ നിന്നോ യമുനാതീരത്തു നിന്നോ പ്രിയസഖി രാധ തൻ പ്രണയ സ്മൃതിയിലെ പ്രമദവനങ്ങളിൽ നിന്നോ (എവിടെ നിന്നെവിടെ....) നാരായണീയത്തിൽ നിന്നോ ജ്ഞാനപ്പാനയിൽ നിന്നോ (2) ജയദേവൻ പാടിയ ഗീതാഗോവിന്ദത്തിൻ രതിലാസ്യഭാവത്തിൽ നിന്നോ (എവിടെ നിന്നെവിടെ....) ഗുരുവായൂരിലെ പൊന്നുണ്ണിക്കൺനന്റെ തിരുവധരങ്ങളിൽ നിന്നോ (2) എവിടെ നിന്നൊഴുകിയെത്തുന്നിതെൻ ആത്മാവിൽ അമൃതം പൊഴിക്കുമീ നാദം (എവിടെ നിന്നെവിടെ....) | |