നീലഗളസ്ഥലം
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Neela GaLasthalam (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.





നീലഗളസ്ഥലം ഭസ്മാലേപിതം ശങ്കരരൂപം
നീലത്തുളസിയും ചന്ദനക്കൂട്ടും വിഷ്ണുവിന്‍ പ്രിയം
നീലമണികണ്ഠന്‍ ഭസ്മചന്ദന അഭിഷേകധാരി
തുളസിപ്പൂവര്‍ച്ചിതന്‍ ശബരീവാസന്‍ ഹരിഹരസുതന്‍
(നീലഗളസ്ഥലം)

കൈലാസശൈലേ വീരരൗദ്രം ശങ്കരഭാവം
വീരാസനത്തില്‍ ചിന്മുദ്രാംഗിത വില്ലാളിവീരന്‍
സ്ഥിതിപരിപാലനം ധര്‍മ്മസംസ്ഥാപനം വിഷ്ണുവിന്‍ കര്‍മ്മം
ആശ്രിതവാത്സല്യം കലിയുഗരക്ഷണം ശാസ്താവിന്‍ ധര്‍മ്മം
(നീലഗളസ്ഥലം)

ദേവദേവാത്മജാ മണ്ണില്‍ പിറന്നിട്ടും നിന്റെയഭീഷ്ടം
സാധിതമാക്കുവാന്‍ ദേവഗണങ്ങളും വന്‍‌പുലിക്കൂട്ടങ്ങളായ്
ഭാര്‍ഗ്ഗവരാമനാം ഋഷിവര്യനല്ലോ പ്രതിഷ്ഠിച്ചു നിന്നെ
അദ്വൈതമന്ത്രമാം നിന്‍ നാമം പാടി നമിക്കുന്നു നിന്നെ
(നീലഗളസ്ഥലം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts