ഒന്നല്ല നൂറല്ല
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Onnalla Nooralla (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.



ഒന്നല്ല നൂറല്ല പൊന്നമ്പലം
നിനക്കായിരമായിരം പൊന്നമ്പലം
നിന്‍ ഭക്തതര്‍‌തന്‍ മനമെല്ലാം
നിന്നമ്പലം പൊന്നമ്പലം
അയ്യന്‍ അയ്യനയ്യപ്പാ
(ഒന്നല്ല)

എന്നിട്ടും വന്നിടുന്നു ഭക്തര്‍ ഞങ്ങള്‍
നിന്റെ തിരുസന്നിധിയില്‍
ഊരും പേരുമറിയാത്തോര്‍
നിന്റെ നാമം മാത്രമുള്ളോര്‍
കണ്‍‌നിറയെ കാണുവാന്‍
ജന്മമുക്തി നേടുവാന്‍
അയ്യനയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(ഒന്നല്ല)

തപ്പുകൊട്ട് തകിലടി ഉടുക്കുപാട്ട് പമ്പമേളം
കാട് മേട് കാട്ടാറ് കുന്നു മല താണ്ടുന്നു
അഖിലരും നിന്നെക്കാണാന്‍ സന്നിധിയില്‍ വന്നിടുന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(ഒന്നല്ല)

കല്ലും മുള്ളും കാലടിക്ക് കല്‌പകപ്പൂമെത്ത തീര്‍ത്തു
കരിമലയൊരു സമതലമായ് കാനനമോ പൂവനമായ്
ഗംഗയില്‍‌പ്പോല്‍ നീരാടി പാവനയാം പമ്പയാറില്‍
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(ഒന്നല്ല)

കണ്ണില്‍ നിന്റെ സന്നിധാനം
നാവില്‍ നിന്റെ നാമമന്ത്രം
മനസ്സില്‍ നിന്റെ തിരുദേഹം
നീയും ഞാനും രണ്ടല്ല
മനസ്സും മെയ്യും നിന്നില്‍ മാത്രം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(ഒന്നല്ല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts