സാഗര നീലിമയോ കണ്ണില്‍
ആര്‍ദ്രഗീതങ്ങള്‍
Saagara Neelimayo Kannil (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:32.
സാഗരനീലിമയോ കണ്ണില്‍ ഭാവസാന്ദ്രതയോ
ശാരദസന്ധ്യകളോ കണ്ണില്‍ പ്രേമഭാവനയോ
എന്‍‌കിനാവില്‍ നിന്റെ മൗനം വീണമീട്ടുകയോ
എന്‍‌കിനാവില്‍ നിന്‍‌വികാരം വീണമീട്ടുകയോ (2)

തെയ്യാരം പാടെടി പാടെടി തെല്ലിട പെൺകിളിയേ
ഒരു പുന്നാരം കൊയ്യെടി കൊയ്യെടി ഇന്നിനി എന്‍‌കിളിയേ
ഓ ഹോയ് ഓ ഹോയ് ഓ ഹോയ് ഹോയ് ഹോയ്
(സാഗരനീലിമയോ )

ഭൂമിയും ഗഗനവും കാതോർത്തുനിൽക്കുകയായ് (2)
പുത്തിലഞ്ഞിക്കാട്ടിനുള്ളില്‍ പ്രേമകാകളിയായ്
കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല (2)
കരളുനിറയേ കന്‍‌മദ മധുമഴ
(സാഗരനീലിമയോ )

പൂക്കളും പുളിനവും കാതോർത്തു നിൽക്കുകയായ് (2)
മഞ്ജുരാവിന്‍ മഞ്ചലൊന്നില്‍ പ്രിയസമാഗമമായ്
കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല (2)
കരളുനിറയേ കന്‍‌മദ മധുമഴ

തെയ്യാരം പാടെടി പാടെടി തെല്ലിട പെൺകിളിയേ
ഒരു പുന്നാരം കൊയ്യെടി ഇന്നിനി എന്‍‌കിളിയേ
ഓ ഹോയ് ഓ ഹോയ് ഓ ഹോയ് ഹോയ് ഹോയ്

(സാഗരനീലിമയോ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts