വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
പറയൂ നിന് ഗാനത്തില്‍ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നു? നിശയുടെ മടിയില്‍ നീ വന്നുപിറന്നൊരാ നിമിഷത്തിന് ധന്യതയാലോ? (പറയൂ...) പരമപ്രകാശത്തിന്‍ ഒരു ബിന്ദുവാരോ നിന് നിറുകയിലിറ്റിക്കയാലോ? കരളിലെ ദുഃഖങ്ങള്‍ വജ്രശലാകയായ് ഇരുള്കീറിപ്പായുകയാലോ? (പറയൂ...) പറയൂ നിന് ഗാനത്തില്‍ കേള്‍ക്കാത്ത രാഗത്തിന് മധുരിമയെങ്ങനെ വന്നു? ഇരുളിന്റെ കൂടാരമാകെക്കുലുങ്ങുമാ- റരിയ പൂഞ്ചിറകുകള്‍ വീശി വരുമൊരുഷസ്സിന്റെ തേരുരുള്പ്പാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ? (പറയൂ...) കനിവാര്‍ന്ന നിന് സ്വരം കണ്ണീരാലീറനാം കവിളുകളൊപ്പുകയാലോ? പറയൂ നിന് ഗാനത്തിലാരും കൊതിയ്ക്കുമീ മധുരിമയെങ്ങനെ വന്നു? (പറയൂ...) | |