വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
വസന്തബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു ത്രിസന്ധ്യയെ ദിനകരനണിയിപ്പൂ ഹൃദന്തസിന്ദൂരം... ഹൃദന്തസിന്ദൂരം... (വസന്ത...) വിരിയുകയായി സമയശാഖിയില്‍ ഒരുപിടി സുരഭിലനിമിഷങ്ങള്‍ ആരോ പാടിയ കദനകുതൂഹല- രാഗമുറഞ്ഞതുപോലെ... ദൂരെ വാകമരങ്ങളിലരുണിമ പൂത്തിറങ്ങുന്നു... ഋതുമംഗലമായ് വിടരുകയായി ഒരുപിടി മദകരനിമിഷങ്ങള് (വസന്ത...) ജീര്ണ്ണതമാലദലങ്ങള് മൂടി ഈ വഴി മറയുന്നു... ജീവനിലൊരു ജനനാന്തര- സൗഹൃദ സൗരഭമുതിരുന്നു ഋതുശംഖൊലിയായ് ഉണരുകയായി മധുകര മൃദുരവമന്ത്രങ്ങള്... (വസന്ത...) | |