വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
നാലുമണിപ്പൂവേ നാലുമണിപ്പൂവേ നാടുണര്‍ന്നൂ മലര്ക്കാടുണര്ന്നൂ നാലുമണിപ്പൂവേ നീ ഉണരില്ലേ (നാലുമണി...) നീലവാനമേഴുനിലപ്പന്തലിട്ടു താലികെട്ടാന്‍ മണവാളന് പുറപ്പെട്ടു നിന് മിഴികള്‍ തുറന്നില്ല നീ ഒരുങ്ങിച്ചമഞ്ഞില്ല നീ മാത്രം നീ മാത്രമുണര്ന്നില്ല (നാലുമണി...) നീ പകല്‍ക്കിനാവു കാണ്മതാരെയാണ്? നീ തപസ്സുചെയ്യുവതാരെയാരെയാണ്? നീ പിണങ്ങിനില്ക്കയാണോ? നാണമാര്ന്നുനില്ക്കയാണോ? നീ ആരും മീട്ടാത്ത വീണയാണോ? (നാലുമണി...) | |