വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:27.
virutham: വിരുത്തം: കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി നറും മന്ദാരപുഷ്പങ്ങളില്‍ നിന്‍ മന്ദസ്മിതകാന്തി നിന്‍ മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍ നിന്‍ മെയ്‌ശോഭകളിന്ദ്രനീലമുകിലില്‍ പട്ടാട പൊന്‍വെയിലിലും കണ്ണാ വേറൊരു പുണ്യമെന്ത് മിഴികള്‍ക്കെങ്ങും ഭവദ്ദര്‍ശനം പാട്ട്: കണ്ണനെ കണികാണാന്‍ കണ്ണന്റെ കളികാണാന്‍ കണ്ണടച്ചുറങ്ങേണം നിന്‍ മലര്‍- ക്കണ്ണടച്ചുറങ്ങേണം... (കണ്ണനെ) കണ്ണടച്ചുറങ്ങുമ്പോള്‍ കള്ളനടുത്തുവന്നു കിന്നാരം പറയുന്നുണ്ടോ - അവന്‍ കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലുകൊണ്ട് കരളിന്റെ കലവറ തുറക്കുന്നുണ്ടോ? (കണ്ണനെ) കണ്ണാടിച്ചെപ്പെടുത്തു കൈവിരല്‍ത്തുമ്പു നീട്ടി സിന്ദൂരമണിയുന്നുണ്ടോ - അവന്‍ കല്‍ക്കണ്ടം ചേര്‍ത്തുവച്ച കാച്ചിയ പാലെടുത്ത് ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ? (കണ്ണനെ) | |