പദേ പദേ ശ്രീ പത്മദളങ്ങൾ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Pade Pade Sree Padmadalangal (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.
പദേ പദേ ശ്രീപദ്മദളങ്ങള്‍
പരാഗമുതിരുകയായി
മണിനഖ മഞ്ജുമരീചികള്‍ കണ്ടെന്‍
ചകോരമുണരുകയായി, മാനസ-
ചകോരമുണരുകയായി...
(പദേ...)

അഞ്ജലീമുദ്രാമുകുളിതമാം നിന്‍
അംഗുലി കവിത വിടര്‍ത്തുമ്പോള്‍
എന്‍ മാറിടമാം മണ്‍‌കൂട്ടില്‍
പൊന്‍‌പ്രാവുകള്‍ കുറുകുകയായി
സുധാമയീ നീയാടൂ നൂറു-
സുവര്‍ണ്ണസന്ധ്യകള്‍‌പോലെ
(പദേ...)

ചഞ്ചല്‍പ്പൂമ്പട്ടുടയാടയുടെ
ചാരുത ചന്ദ്രികയായൊഴുകി
മാറിലെ മുത്തണിമാലകളുലയും
മാധുരി വെണ്‍‌നുരയായി
പ്രഭാമയീ നീയാടൂ നൂറു-
പ്രദോഷസന്ധ്യകള്‍‌പോലെ
(പദേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts