വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജെ എം രാജു |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:27.
പറയാനുള്ളത് മുഴുവന്‍ കണ്ണില്‍ പകര്‍ത്തി വന്നവളെ - വിട പറയാന്‍ വന്നവളെ പതറും കരളില്‍ ഇടറും മൊഴിയാല്‍ നിനക്ക് മംഗളം അരുളുന്നു - ഞാന്‍ നിനക്ക് മംഗളം അരുളുന്നു (പറയാന്‍ ) ഇത്തിരിനാളിന്‍ പരിചയം കൊണ്ടൊരു സ്വപ്ന സൌധം ഞാന്‍ തീര്‍ത്തു (ഇത്തിരി ) അതില്‍ നിന്നെക്കണ്ടു എന്റെ ദുഃഖങ്ങള്‍ നിദ്രയെ പുല്കിയിരുന്നു പോയ നിശകള്‍ തോറും പോയ ദിനങ്ങള്‍ തോറും പോയ ദിനങ്ങള്‍ തോറും (പറയാന്‍ ) ഇത്രയും വേഗം പിരിയുവാനെങ്കില്‍ ഒന്നുചേര്‍ന്നതെന്തിനു നാം (ഇത്രയും ) ഇനി തമ്മില്‍ കാണാം , കാണാതിരിക്കാം എങ്കിലും എന്റെതല്ലോ നിന്‍ സ്നേഹപ്രസാദം ഏതിലും ധന്യമല്ലോ ഏതിലും ധന്യമല്ലോ (പറയാന്‍ ) | |