ഓണം പിറന്നാലും
ഓണപ്പൂത്താലം (അഞ്ച്)
Onam pirannaalum (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
ഓണം പിറന്നാലും കുമ്പിളില്
ഉണ്ണി പിറന്നാലും കുമ്പിളില്
ആരിയൻ മുണ്ടകൻ കൊയ്യും
കോരന് കഞ്ഞി കുമ്പിളില്

മാവേലിമന്നാ നിൻ പേരെഴും
മേൽക്കോയ്മയാളുന്നൊരീ...
ശ്രീവാഴുംകോടാകും വേണാടും
ഓണാട്ടുകരയും ചേരും
നാടല്ലയോ മലനാടല്ലയോ
മാലോകരെല്ലാരും ഒന്നല്ലയോ
ആനാട്ടിൽ ഈനാട്ടിൽ
എമ്മട്ടിൽ ഈമട്ടിൽ
ശ്രീരാമൻ വാണാലും കുമ്പിളില്
രാവണൻ വാണാലും കുമ്പിളില്

കോയിയ്ക്കൽ കോലായിൽ
കുന്നത്തെ തമ്പ്രാനും കുഞ്ഞുങ്ങളും
പാലടപ്പായസപ്പഞ്ചാമൃതം
ഉണ്ടുറങ്ങുമ്പോഴും
പാടങ്ങളിൽ സ്വർണ്ണം കൊയ്യുമ്പോഴും
മാടങ്ങളിൽ ഓണം സ്വപ്നങ്ങളിൽ
നാളത്തെ പൊന്നോണം
ഇന്നോളം വാഗ്ദാനം
പാടം വിളഞ്ഞാലും കുമ്പിളില്
പുന്നെല്ല് കൊയ്താലും കുമ്പിളില്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts