അമ്പലപ്പുഴ
ഓണപ്പൂത്താലം (അഞ്ച്)
Ambalappuzha (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 05:32:52.
 
അമ്പലപ്പുഴ പായസം തോല്‍ക്കുന്ന പഞ്ചസാരപ്രഥമനെത്തി
ചെമ്പകശ്ശേരി ചെമ്പാവരീല്‍ വച്ച തുമ്പപ്പൂവൊത്ത ചോറുമെത്തി
തൃക്കാക്കരപ്പന്റെ മുന്നില്‍ ചമ്രംപടിഞ്ഞിരുന്നാട്ടേ
തൂശനിലകള്‍ നിരത്താം ചോറും നെയ്യും പരിപ്പും വിളമ്പാം
പപ്പടം പത്തെണ്ണം വയ്ക്കാം പിന്നെ സാമ്പാറും മോരുമൊഴിക്കാം
പുളിശ്ശേരി പിന്നോലം എരിശ്ശേരി നല്‍ തോരന്‍ തിരുവോണം സദ്യ കേമം
(അമ്പലപ്പുഴ )

ചിങ്ങം വന്നാല്‍ പൊന്നോണം
എങ്ങും ലോകര്‍ക്കാനന്ദം
കുഞ്ഞുങ്ങള്‍ക്കുത്സാഹം
പെണ്ണുങ്ങള്‍ക്കുല്ലാസം
(കുഞ്ഞുങ്ങള്‍.. )
ആണുങ്ങള്‍ക്കുന്മാദപ്പെരുപ്പം - ആഹാ
മുത്തശ്ശന്മാര്‍ക്കെല്ലാം ചെറുപ്പം
മുതുമുത്തിശ്ശിമാര്‍ക്കുള്ളില്‍ പഞ്ചാമൃതം
(അമ്പലപ്പുഴ )

ആട്ടം കുമ്മി കോലാട്ടം
ഓട്ടം പള്ളിത്തേരോട്ടം
ഉത്രാടം ഊഞ്ഞാലില്‍
എത്രേടം ആഞ്ഞാടും
(ഉത്രാടം )
അത്രയ്ക്കും സമ്മാനം കണിശം
ചിത്തത്തിലില്ലാര്‍ക്കും അരിശം - ആഹാ
സത്യത്തിലെല്ലാര്‍ക്കും ഇന്നുത്സവം
(അമ്പലപ്പുഴ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts