താമര തോണികൾ
ഓണപ്പൂത്താലം (അഞ്ച്)
Thaamara thonikal (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2019 08:40:57.
താമരത്തോണികൾ തെന്നലിൽ
ആടുന്ന പൂങ്കുളത്തിൽ
മൂവന്തിക്കുങ്കുമ ചോലയിൽ
നീരാടും യാമങ്ങളിൽ
അരയന്ന പേടകളെ
തിരയുന്നതെന്തേ ചിരം
തിരുവാതിരപ്പാട്ടിന്റെ താളങ്ങളോ..?
ഊരോടും പൂരാടക്കാറ്റിന്റെ
ഈണങ്ങളോ..? ആമ്പൽപരാഗമോ..?

ജാലകവാതിലിലൂടെ
പുളകങ്ങളെ നിങ്ങളെയും
നോക്കിയിരിയ്ക്കുമ്പോൾ എന്നുള്ളിൽ
ഒരുപിടി ഓർമ്മകൾ കൂടണയും
പൊയ്‌പ്പോയ പൊന്നോണക്കാലങ്ങളിൽ
ഞാനൊരോളമായിടും...

ഉത്രാടപ്പൂനിലാപ്പാലിൽ
നിറമാലകൾ താരകങ്ങൾ
ഓണപ്പുടവകൾ നെയ്യുമ്പോൾ
തിരുമിഴി ചിമ്മിടും കതിർമഴയിൽ
എൻജന്മനക്ഷത്ര സൗഭാഗ്യമേ
ഒന്നു നീ വിരുന്നു വാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts