സുബുഹി തൊട്ടു
ജന്നത്തുൽ ഫിർദൌസ് II
Subuhi thottu (Jannatthul Firdous II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍ ,ബാപ്പു വെള്ളിപറമ്പ ,എസ്.എം.ജമീല ബീവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2019 15:17:35.
 അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് 2
സുബഹി തൊട്ടു സുജൂദിൽ വീണു
സുബുഹാനോടായി ഇരന്നേ
സുഖമരുളി സലാമത്താക്കാൻ സദയം നൊന്തു പറഞ്ഞെ (2)

പടച്ചറബ്ബെ നിനക്കറിയാം ഉരുകുന്നെന്റെ മനസ്സ് (2)
പരിതാപത്തിൻ തിരയിൽ പെട്ട് തകരുന്നെന്റെ നഭസ്സ് (2)
നാവിൻ തുമ്പിൽ പുരട്ടി തരൂ കലിമത്തിന്റെ മധുരം
നില തെറ്റിക്കതുറപ്പിക്കെന്റെ വിശ്വാസത്തിനാൽ ഹൃദയം

മരണമെന്നോടാടുതുണ്ടെന്ന തിരുസത്യം ഞാൻ മറന്നു (2)
മഹിയിലേറെ പിഴച്ചു ചെന്ന് കൊടുംപാപങ്ങൾ ചുമന്ന് (2)
ചുമന്ന് മുതുകോടിഞ്ഞു സദാ കിതച്ചു കണ്ണീരൊലിച്ച്
ചുമചെത്തുമീ അടിയനിൽ നീ കനിവ് തരൂ നിറച്ചു

സുബഹി തൊട്ടു സുജൂദിൽ വീണു സുബുഹാനോടായി ഇരന്നേ
സുഖമരുളീ സലാമത്താക്കൻ സദയം നൊന്തു പറഞ്ഞെ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts