സ്വയം പ്രഭേ സ്വര്‍ണ്ണ പ്രഭേ
ഹൃദയാഞ്ജലി
Swayam prabhe swarna prabhe (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:17.
.

ഓ... ഓ.. ഓഹോ..ഓ...ഓഹോ..ഓ

സ്വയം പ്രഭേ സ്വര്‍ണ്ണ പ്രഭേ
നിന്റെ സ്വാഗത ഗോപുര വതിലില്‍ ഞനെന്റെ
പദുകങ്ങള്‍ അഴിച്ചു വെച്ചു
പുഷ്പങ്ങള്‍ തുന്നിയ തൂവല്‍ ശയ്യയില്‍
ആരോമലേ എന്നെ അനയിക്കു നീ സ്വീകരിക്കു
(സ്വയം പ്രഭേ)

പുളിയിലക്കരയുള്ള പുടവയും ചൂടി
ശരപ്പൊളി മാലകള്‍ ചാര്‍ത്തി (2)
അകത്തമ്മ ആകുമെന്‍ അഭിരാമീ
അടുത്തിരിക്കാനൊരു മോഹം (2)
തമ്മില്‍ പറയാത്ത കാര്യങ്ങള്‍
കൊതി തീരെ പറയാനും മോഹം
വെറുതെ വെറുതെ ഒരു മോഹം
(സ്വയം പ്രഭേ)

മനസ്സെന്ന മയിലിന്റെ പീലികള്‍ നീര്‍ത്തി
മഴവില്ലിന്‍ കാവടി ആടി (2)
അടുക്കുമ്പോഴകലുമെന്‍ മണവാട്ടി
അനുസരിക്കാന്‍ എന്തേ നാണം (2)
എന്തെന്തപരാധം ഞാന്‍ ചെയ്തെന്നൊരുവട്ടം
പറയില്ലെ ദേവി അരുതെ അരുതെ പരിഹാസം
(സ്വയം പ്രഭേ)
.


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts