ശാരദ സായം
ഗാനോത്സവം
Sarada Saayam (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2016 08:48:38.

ശാരദ സായംസന്ധ്യേ
പൂവുകള്‍ യാത്രയായ്
പറവകള്‍ യാത്രയായ്
നീയും പോകുന്നുവോ
(ശാരദ...)

ദിക്കിന്‍ വക്കില്‍ കണ്ണീരോടെ
ഒറ്റത്താരം നില്‌പൂ...
പോയ്‌മറയും വരെ നീയാമോമല്‍‌-
ത്തോഴിയെ നോക്കുകയാവാം, കളി-
ത്തോഴിയെ നോക്കുകയാവാം...
(ശാരദ...)

പൂത്തൂ നീളേ കൃഷ്ണക്രാന്തികള്‍
പൂക്കുട ചൂടീ രാത്രി‍...
പോയ കിനാവിന്‍ ഓര്‍മ്മകള്‍‌പോലെ
പൂവുകള്‍ വീണ്ടുമുണര്‍ന്നു, രാ-
പ്പൂവുകള്‍ മണ്ണില്‍ വിരിഞ്ഞു...
(ശാരദ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts