പൂഞ്ചേലയഴിയുന്നു
ഗാനോത്സവം
Poonchelayazhiyunnu (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:16.

പൂഞ്ചേലയഴിയുന്നു
അപമാനിതയാം പാഞ്ചാലി കേഴുന്നു
വിളംബമരുതേ അരുതേ കൃഷ്ണാ
വിശ്വരൂപം കാട്ടുക നീ
(പൂഞ്ചേല)

ശംഖചക്രഗദാപത്മങ്ങള്‍
തൃക്കൈകളിലേന്തി...
പാടലപ്രഭാപരിവേഷമോടെ
രാജസദസ്സിലുദിച്ചുവരൂ...
കൃഷ്ണാ... കൃഷ്ണാ...
(പൂഞ്ചേല)

ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍
ശക്തി തരൂ കൃഷ്ണാ...
നീതിപാലകര്‍ ചൂതുകളിക്കും
വേദിയില്‍‌നിന്നിവള്‍ കേഴുന്നു
കൃഷ്ണാ... കൃഷ്ണാ...
(പൂഞ്ചേല)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts