ഒരു സ്വപ്നം
ഗാനോത്സവം
Oru Swapnam (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:16.

ഒരു സ്വപ്നം ഞെട്ടറ്റു വീഴുമ്പോള്‍ തുടുതുടെ
ഒരു നൂറു സ്വപ്നത്തിന്‍ പൊന്‍‌കൂമ്പ്
വിരിയാം കരിയാം എങ്കിലും പിന്നെയും
തുടുതുടെ തുരുതുരെ സ്വപ്നങ്ങള്‍
ഓണമേ നീയൊരു സ്വപ്നം, മല-
നാടിന്റെയോമനസ്വപ്നം...
(ഒരു സ്വപ്നം)

കുതിരക്കുളമ്പടി കേള്‍ക്കുന്നു മാനത്ത്
കുതിരപ്പുറത്ത് വരുന്നതാരോ?
സ്വപ്നത്തിലിന്നലെ കണ്ട കുമാരനോ?
സ്വര്‍ഗ്ഗീയഗായകനോ?
ഒരു സ്വപ്നം... ഒരു സ്വപ്നം...
(ഒരു സ്വപ്നം)

അരയന്നച്ചിറകൊച്ച കേള്‍ക്കുന്ന മാനത്ത്
അരയന്നമേറി വരുന്നതാരോ?
നിത്യവസത്യമീ ഭൂമിക്ക് നല്‍കിടും
ഉത്സവദേവതയോ?
ഒരു സ്വപ്നം... ഒരു സ്വപ്നം...
(ഒരു സ്വപ്നം)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts