ഇനിയൊന്നു
ഗാനോത്സവം
Iniyonnu (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2016 07:20:49.

ഇനിയൊന്നു പാടി നിന്‍ നോവുകളാറ്റുവാന്‍
ഇവിടെയീ തണലില്‍ ഇരിക്കാം
ഇനിയും തുടരുന്ന നീളുന്ന യാത്രതന്‍
ഇടവേള സംഗീതമധുരമാക്കാം
(ഇനി...)

മലര്‍വാകച്ചില്ലയിലെന്നപോല്‍ മാനത്തും
അരുണിമ പൂത്തുപടര്‍ന്നു
തളിരിട്ട ചന്ദനത്തരുവിന്റെ നിശ്വാസം
അലിയുന്ന തെന്നലും വന്നു
(ഇനി...)

ഇവിടെ ഈ കെട്ടിപ്പിണയുന്ന പിരിയുന്ന
നിഴലുകള്‍ ആരുടേതാവാം?
കഥയറിയാത്തൊരു പാവനിഴല്‍ക്കൂത്ത്
പഥികാ നീ കാണ്മിതോ മുന്നില്‍?
(ഇനി...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts