മണ്ഡല ഉത്സവകാലം
അയ്യപ്പഗാനങ്ങൾ Vol VI
Mandala Ulsavakaalam (Ayyappa Ganangal Vol VI)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഗംഗൈ അമരന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2012 06:16:18.

മണ്ഡല ഉത്സവകാലം
ശ്രീശബരീഗിരി നിരയിതു താരം
താരും തളിരും കൈകളിലേന്തി
താലം... പൂത്താലം...
അരിതിരി നെയ്‌ത്തിരി താലം പൂത്താലം
താളം... മുത്താളം...
അടന്ത ചെമ്പട താളം മുത്താളം
(മണ്ഡല...)

വേദമന്ത്രജപഘോഷം
ഹരിഹരതനയാ നിന്‍ തിരുനടയില്‍
വേദമന്ത്രജപഘോഷം
ശരണം വിളിയും മുദ്രയുമായി
പടി പതിനെട്ടും കേറി വരുന്നു
അടിമലരിണ പണിയാനായ്
പൈതങ്ങള്‍ ഞങ്ങള്‍
(മണ്ഡല...)

സത്യമായ പൊരുള്‍ നീയേ
നിത്യനിരാമയാ ഞങ്ങള്‍ക്കെന്നും
സത്യമായ പൊരുള്‍ നീയേ
കര്‍പ്പൂരത്തിരി മലര്‍നാളങ്ങള്‍
കനകദലങ്ങള്‍ വിടര്‍ത്തും നടയില്‍
വരുമടിയങ്ങള്‍ക്കഭയം തരണം
കലിയുഗവരദാ നീ
(മണ്ഡല...)

പേട്ടതുള്ളി വരവായി
കലിയുഗവരദാ നിന്‍ കഴല്‍ തേടി
പാട്ടുപാടി വരവായി
മംഗളഗാനം താളം മേളം
മാറ്റൊലി കൊള്ളും നിന്‍ സന്നിധിയില്‍
എത്തും ഞങ്ങള്‍ക്കഭയം നല്‍കുക
ഹരിഹരതനയാ നീ
(മണ്ഡല...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts