വാഴുക വാഴുക
അയ്യപ്പ ഗാനങ്ങള്‍ 5
Vaazhuka Vaazhuka (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 04:18:51.

വാഴുക വാഴുക ദേവലോകം വാഴുക
വാഴുക വാഴുക തൃക്കൈക്കളം വാഴുക
വാഴുക വാഴുക പഞ്ചേന്ദ്രിയം വാഴുക
വാഴുക വാഴുക അഷ്ടരാഗം വാഴുക
(വാഴുക)

മൂന്നു ഗുണം വാഴുക! സന്നിധാനം വാഴുക!
വിദ്യയും വാഴുക! അവിദ്യയും വാഴുക!
പഞ്ചഭൂതങ്ങള്‍ക്കും ഭൂതപ്പെരുമാളായ്
വേട്ടയ്ക്കൊരുമകന്‍ അയ്യപ്പന്‍ വാഴുക
(വാഴുക)

ഒന്നാം തൃപ്പടി പൊന്നളക്കുംനേരം
ഉണ്ണിഗണപതി വാഴുക!
രണ്ടാം തൃപ്പടി പൊന്നുംപൂക്കില
വാണിസരസ്വതി വാഴുക!
മൂന്നും പൊന്‍പടി പൂപ്പന്തലിട്ട്
മുക്കോടി ദേവരും വാഴുക!

നാലാം പൊന്‍പടി പൊന്നുംതൃപ്പടി
നാലു വേദങ്ങളും വാഴുക!
അഞ്ചാം തൃപ്പടി കേറിത്തുടികൊട്ടി
പഞ്ചഭൂതങ്ങളും വാഴുക!
ആറാം പൊന്‍പടി പൊന്‍പണംവച്ച്
ആറുശാസ്ത്രങ്ങളും വാഴുക!
(വാഴുക)

ഏഴാം ചേവടി തൊട്ടുതൊഴുത്
ഏഴുസ്വരങ്ങളും വാഴുക!
എട്ടാം തൃപ്പടി തൊട്ടുതൊഴുംനേരം
എട്ടുദിക്കും പാടിപ്പൊലിക!
ഒമ്പതാം തൃപ്പടി നോമ്പുമുടിക്കുമ്പം
അന്തിപ്രദോഷങ്ങള്‍ വാഴുക!

പത്താം തൃപ്പടി കണ്ണുതുറക്കുമ്പം
പത്തവതാരം തൊഴുക!
പതിനൊന്നാം തൃപ്പടി കാലുംവച്ചോ-
രാദിത്യദേവനെ കാണുക!
പന്ത്രണ്ടു തൃപ്പടി തൊട്ടുതൊഴുംനേരം
പന്ത്രണ്ടു ദേശവും വാഴുക!

പത്തും മൂന്നും പൂപ്പടിവയ്ക്കുമ്പം
നാഗലോകങ്ങളും വാഴുക!
പത്തും നാലും കരേറിച്ചെന്നപ്പം
അത്തും പൈക്കളും വാഴുക!
പത്തുമൊരഞ്ചും തൃപ്പടിയേറി
മാളികപ്പുറം വാഴുക!

പത്തുമൊരാറും പൊന്‍പാദം തൊഴുന്നേന്‍
വാവരുസ്വാമിയും വാഴുക വാഴുക!
പതിനേഴുപൊന്‍പടിയിലാനന്ദം കാണുമ്പം
കൊച്ചുകടുത്തയും വാഴുക!

പതിനെട്ടാം തൃപ്പടി പൊന്നളക്കുന്നേ
കേശാദിപാദവും വാഴുക!
പതിനെട്ടാം തൃപ്പടി പൊന്നളക്കുന്നേ
പാദാദികേശവും വാഴുക!
കേശാദിപാദവും വാഴുക!
പാദാദികേശവും വാഴുക! 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts