ഹരി ഓം ഹരി
ഹരിമുരളി
Hari Om Hari (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
Hari om Hari hari muralidhara mama



ഹരി ഓം ഹരി ഹരി, മുരളീധരാ മമ
മനസ്സില്‍ വിളങ്ങു നീ യദുവംശനായകാ
ഹരി ഓം ഹരി ഹരി [4]

നീലാരവിന്ദനയനാ നീലാംബരാധരാ നിന്‍
പൂമേനിയൊന്നു പുണരാന്‍ പ്രിയമേറിടുന്നു കരളില്‍
കളവേണുനാദമെന്നും കര്‍‌ണ്ണാനുഭൂതി കണ്ണാ
പൊന്‍കാല്‍ച്ചിലമ്പിലുണരും വേദങ്ങള്‍ മോക്ഷമന്ത്രം
(ഹരി ഓം)

വസുദേവജന്മഭാഗ്യം വനമാലിയായ് നിറഞ്ഞു
ഇഹലോക ജന്മപുണ്യം മഹനീയ ഗോപദാനം
നറുവെണ്ണപോലെ സ്നേഹം ചൊരിയുന്ന മേഘവര്‍ണ്ണാ
നിറയൂ ഹൃദന്തവനിയില്‍ ഗുരുവായ് സതീര്‍ത്ഥ്യനായി
(ഹരി ഓം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts