നിർമ്മാല്യ ദർശനം
ഹരിമുരളി
Nirmalya Darsanam (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
Nirmallya dharshanam adiyaninnasulabha sammanamaakunnu kanna (2)


നിര്‍മ്മാല്യദര്‍ശനം അടിയനിന്നസുലഭ-
സമ്മാനമാകുന്നു കണ്ണാ...
ദുര്‍മോഹവഹ്നിയില്‍ പുണ്യാഹമാകുന്നു
നിന്നഭിഷേകതീര്‍ത്ഥം - കണ്ണാ
എന്നെ നീ മാറോടണയ്ക്കൂ
(നിര്‍മ്മാല്യ)

നാരായണീയമഴ പെയ്തൊരു സുപ്രഭാതം
നീലാരവിന്ദനയനാ തവ സുപ്രഭാതം

ഞാനാം സുധാമാവൊരുക്കുമീയവിലില്‍‌നി-
ന്നൊരുപിടിയുണ്ണുമോ കണ്ണാ?
അടിയന്റെ തപ്താശ്രുബിന്ദുക്കളാപാദ-
പത്മത്തില്‍ പനിനീരല്ലോ - കണ്ണാ
കല്‍മഷമകറ്റേണമേ നീ...
അജിതാഹരേ ജയ മാധവ വിഷ്ണു
അജമുഖദേവ നാഥാ കൃഷ്ണാ
(നിര്‍മ്മാല്യ...)

നിര്‍മ്മാല്യദര്‍ശന സുഖാമൃത സുപ്രഭാതം
ശ്രീവാതനാഥ തവ മാധവ സുപ്രഭാതം

വസുദേവദേവകീപുണ്യമായ് ഉലകിന്റെ
വനമാലയായ് വന്നൊരുണ്ണീ...
നലമോലും നറുവെണ്ണയാകുന്ന നിന്‍ സ്നേഹം
അലിവോടെ നീയെനിക്കു തരുമോ? - കണ്ണാ
അതു മാത്രമല്ലയോ മോക്ഷം...
(നിര്‍മ്മാല്യ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts