വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വൃന്ദാവന സാരംഗ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:05.
Yadhukula naadhante leela vinodhangal ilaveta vrindavanam(2) യദുകുലനാഥന്റെ ലീലാവിനോദങ്ങള്‍ ഇളവേറ്റ വൃന്ദാവനം... പ്രിയസഖി രാധതന്‍ പൂമേനിയില്‍ പൂത്ത പുളകങ്ങളിതളിട്ട വൃന്ദാവനം... കണ്ണനമരുന്ന കരുണതന്‍ നന്ദാവനം... (യദുകുല) ഭക്തിതന്‍ പാലാഴിത്തിരമാല തഴുകുന്ന നിത്യവിശുദ്ധിതന്‍ ദേവാലയം... തുളസിയും തെച്ചിയും വിരിയുന്ന മനസ്സുകള്‍ ഹരിതം പുതയ്ക്കുന്ന വൃന്ദാവനം, ബ്രഹ്മ- മുരളിക പാടുന്ന പൂങ്കാവനം... (യദുകുല) കര്‍മ്മവും ഭക്തിയും ജ്ഞാനവും ചേരുന്ന മോക്ഷത്തിന്‍ തിരി നീട്ടും ദേവാംഗണം... വേദവേദാന്തസ്വരൂപനാം കണ്ണന്റെ നാദപ്രപഞ്ചമീ സന്നിധാനം, ഗീതാ- ഗോവിന്ദം തിരതല്ലും പുണ്യാലയം (യദുകുല) | |