ദക്ഷിണ കൈലാസം
ദക്ഷിണ കൈലാസം
Dakshina Kailasam (Dakshina Kailasam)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഹരി ചെങ്ങന്നൂർ
ഗായകര്‍പി ഉണ്ണികൃഷ്ണൻ ,ഉത്തര ഉണ്ണിക്കൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 07:30:01.
ദക്ഷിണ കൈലാസം അഗസ്ത്യനും മുദ്രയ്ക്കും
ദക്ഷിണ നൽകി നമിക്കുന്ന നേരം (2)

ശങ്കരനും ശങ്കരിയും ഒന്നായി ചേരുന്ന (2)
ശക്തിസ്വരൂപം... പരാശക്തി സ്വരൂപം...

ദക്ഷിണ കൈലാസം അഗസ്ത്യനും മുദ്രയ്ക്കും
ദക്ഷിണ നൽകി നമിക്കുന്ന നേരം...
ദക്ഷിണ കൈലാസം

ചത്വാരി ഗോപുരം പശ്ചിമവാതിലൂടന്നു മമ നയന സുഖദം... സുഖദം.. (2)
പെരുംതച്ചന്റെ ഭാവനാ വൈഭവ സൗരഭം ..
സ്വർണ്ണവർണ്ണധ്വജം സാക്ഷിഭൂതം മമ ശങ്കര വാഹനം നന്ദി രൂപം.. (2)
ശതകോടിഭക്ത പാദമമരും വിഷഹാരി വെൺശിലയ്ക്ക് വന്ദനം .. വന്ദനം വന്ദനം വന്ദനം വന്ദനം...

വില്മമാല്യാവൃതം ചന്ദനഭസ്മലേപം സുന്ദരം.. (2)
ശിവനന്ദനം സുന്ദരം ഗ്രഹദോഷ ഭഞ്ജിതം ...
ശിവനന്ദനം ശോഭനം ദേശദേവദർശനം..
ശിവ പഞ്ചാക്ഷര മന്ത്രമുഖരിതം ദേവം ശങ്കരം... (2)
ക്ഷിപ്രപ്രസാദ രുദ്രം ശിവ ശങ്കരം ദേവം.. (2)
ഗണനാഥം വിരജിതം ദേവം ശതപർവ്വ സേവിതം ഗണപതി സുന്ദരം.

ദക്ഷിണ കൈലാസം...

ഭാമിനീ നിൻ തൃപ്പൂത്ത് ദർശനം പുണ്യം മാംഗല്യ സിദ്ധ്യം (2)
ഭക്തജനസഞ്ചയം ദേശം..
ഹൈമവതീ ദേവീ ചെങ്കുന്നൂർ ഭഗവതി (2)
നീയേ ശരണം. അമ്മേ....
ഭവഭയ രഹിതമീ ജന്മ സുകൃതം....

സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ.(2)
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.

നാരായണി നമോസ്തുതേ ...
നാരായണി നമോസ്തുതേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts