ആരും കാണാതെയന്ന് ഞാൻ
കണ്ണന്റെ മഞ്ജുള
Aarum Kaanatheyennu Njan (Kannante Manjula)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഹരി ചെങ്ങന്നൂർ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 07:30:48.
ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരു തുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ....

ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരു തുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ....

മുരളീഗാനം മുറുകുന്ന നേരം വനമാല കോർത്ത് ഞാൻ കാത്തിരുന്നൂ കണ്ണാ..
ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരു തുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ...

പുലർകാലകിരണങ്ങൾ തിരിവെയ്ക്കും നേരം പ്രശാന്തസുന്ദരവദനനായ് കണ്ണൻ...
പുലർകാലകിരണങ്ങൾ തിരിവെയ്ക്കും നേരം പ്രശാന്തസുന്ദരവദനനായ് കണ്ണൻ....

കരുണാകടാക്ഷത്തിൻ കർപ്പൂരമെരിഞ്ഞൂ.....കളഭകുങ്കുമലേപസുഗന്ധം പൊഴിഞ്ഞു...

അകതാരിൽ അമ്പാടി കണ്ണൻ നിറഞ്ഞൂ....
കദളിപ്പഴത്തിൻ്റെ ത്രിമധുരം നുണഞ്ഞൂ... ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരുതുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ..

മയിൽപീലി തിരുകുന്ന മുടിയിൽ കണ്ണാ.. തഴുകിയുറക്കാൻ മനസ്സ് തുടിച്ചൂ..

മയിൽപീലി തിരുകുന്ന മുടിയിൽ കണ്ണാ... തഴുകിയുറക്കാൻ മനസ്സ് തുടിച്ചൂ..

യദുകുലനാഥൻ്റെ തിരുമാറിൽ ശ്രീവത്സം കൗസ്തുഭമാലയും കണ്ട് നമിച്ചൂ..

പവനപുരേശൻ്റെ തൃക്കയ്യിലമരുന്ന പങ്കജമലരാകാൻ കൊതിച്ചൂ കൃഷ്ണാ....

ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരു തുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ....

മുരളീഗാനം മുറുകുന്നനേരം വനമാല കോർത്ത് ഞാൻ കാത്തിരുന്നൂ കണ്ണാ..
ആരും കാണാതെയന്ന് ഞാൻ ഗുരുവായൂർ കണ്ണൻ്റെ പിഞ്ചിളം പാദത്തിൽ ഒരു തുള്ളി മിഴിനീരായ് അലിഞ്ഞതില്ലേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts