ശങ്കരസുത സങ്കടഹരനൈ
മോദകപ്രിയൻ
Sankarasutha Sankadaharanai (Modakapriyan)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 07:31:36.
ശങ്കരസുത സങ്കടഹരനൈങ്കരനഭയങ്കര പമ്പാഗണപതിയേ
അറുമുഖസോദരാ ഗണനാഥാ... (2)
ഹരിഹരസുതസവിധമതണയാൻ
അനുപമസുഖപദമതിലലിയാൻ
ശരണമന്ത്രഭരിതരായ് അണയുമിവരിലുണരണേ
അറിവായ് അലിവായ് അനുദിനമഖില ഭുവനനായകനേ....

ശങ്കരസുത സങ്കടഹരനൈങ്കരനഭയങ്കര പമ്പാഗണപതിയേ
അറുമുഖസോദരാ ഗണനാഥാ... ഗണനാഥാ...


ഉദയസൂര്യസമ കരിമുഖകമലകാന്തി നുകരവേ
ഉഷസിലാദിമന്ത്രരൂപ മധുരിമ നിറയവേ
തുടരുമരിയവിനകളഖിലമുടനലിവൊടു തടയണേ
തളരുവാനിടം വരാതെ നിറതണലേകണേ
ദുരിതനാളികേരഭാരം നടയതിലുടയണേ
മനമതിലുണരണേ മദഗജമുഖവനെ
തിന്തകത്തോം താളമോടെ തുമ്പമെല്ലാം നീക്കിടണേ
വമ്പെഴുന്നീ മുട്ടുകളെ കൊമ്പുതട്ടി തീർത്തിടണേ....

ശങ്കരസുത സങ്കടഹരനൈങ്കരനഭയങ്കര പമ്പാഗണപതിയേ
അറുമുഖസോദരാ ഗണനാഥാ... ഗണനാഥാ...

കാനനവഴിയിൽ കരിമലയിൽ
കാലിടറാതെ കയറാനായ്
കാമനകളിലെൻ കനവുകളിൽ
നീ നിറയേണേ ഗണനാഥാ
പമ്പാനദീ തീരനിലയ പാപാന്തക ഭക്തമന വിഹാര
നിൻപാദങ്ങളല്ലാതിവനില്ലേ മറ്റൊരാശ്രയമതു ദേവാ
ഗിരിജതനയ ശ്രീകരാ ശരണവഴിയിലരുളണേ
വിനയവും വിജയവും വേദനാദമോദകപ്രിയാ...

ശങ്കരസുത സങ്കടഹരനൈങ്കരനഭയങ്കര പമ്പാഗണപതിയേ
അറുമുഖസോദരാ ഗണനാഥാ...
ഹരിഹരസുതസവിധമതണയാൻ
അനുപമസുഖപദമതിലലിയാൻ
ശരണമന്ത്രഭരിതരായ് അണയുമിവരിലുണരണേ
അറിവായ് അലിവായ് അനുദിനമഖില ഭുവനനായകനേ....

ശങ്കരസുത സങ്കടഹരനൈങ്കരനഭയങ്കര പമ്പാഗണപതിയേ
അറുമുഖസോദരാ ഗണനാഥാ... ഗണനാഥാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts