എന്നയ്യനയ്യപ്പൻ
നല്ലപ്പൻ എൻ അയ്യപ്പൻ
Ennayyanayyappan (Nallappan En Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2022 11:01:45.
 എന്നയ്യനയ്യപ്പൻ എല്ലാർക്കും നല്ലപ്പനെന്നപ്പനയ്യപ്പനേ
പൊന്നയ്യനെന്മനം തന്നിലും
മാമലയിങ്കലും വാഴുന്നേനേ...
ചിൻമയനെൻ മണികണ്ഠനക്കാനനം തന്നിലും പമ്പയിലും
മണ്ണിലും വിണ്ണിലും പുല്ലിലും പൂവിലും
എന്നെന്നും വാഴുന്നേനേ...
പാരാകെയയ്യനാണമ്മയാണച്ഛനാണെൻ ഗുരുസ്വാമിയാണേ..

സ്വാമി നിന്നകത്തോം എന്നകത്തോം അയ്യപ്പനെ ശരണം
അയ്യപ്പനെന്നകത്തോം നിന്നകത്തോം സ്വാമിയേ ശരണം.....
സ്വാമി തിന്തകത്തോം തിന്തകത്തോം അയ്യപ്പതിന്തകത്തോം
അയ്യപ്പ തിന്തകത്തോം തിന്തകത്തോം സ്വാമി തിന്തകത്തോം......

കാരുണ്യരൂപനാണേ കലിയുഗ നാഥനായി കാനനത്തിൽ വാഴുന്നഖിലാണ്ഡ നായകൻ
കരിമല മുകളിലഴുതമേട്ടിൽ നീലിമലത്തടമതിൽ അമരപമ്പ തീർക്കും പുണ്യമതിൽ
നിറയുമദ്ധ്യാത്മ വൈഭവം
നതജന ഹൃദയങ്ങളിൽ നിരുപമ സുഖദായകൻ
നിത്യനിരാമയ രൂപനയ്യൻ
സത്യസനാതന ഭാവമയ്യൻ
സത്തയേക ബോധമെന്ന തത്ത്വമാണവൻ...
(സ്വാമിനിന്നകത്തോം)
പന്തളബാലകനായ് പഞ്ചഭൂതപ്പൊരുളായ്
പങ്കമാകെക്കളയും പരമ്പൊരുളായ്
ഉരഗശയന നന്ദനൻ തുരഗഗമന സുന്ദരൻ
ഉദയരവി സുശോഭിതൻ ഉദയന മദനാശനൻ
ഉയരും ഓംകാരവൈഭവം
തത്ത്വമസിപ്പൊരുളെന്റയ്യൻ സച്ചിദാനന്ദ സ്വരൂപനയ്യൻ
നിത്യനിരാമയ രൂപനയ്യൻ
സത്യസനാതന ഭാവമയ്യൻ
സത്തയേക ബോധമെന്ന തത്ത്വമാണവൻ...
(സ്വാമിനിന്നകത്തോം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts