അഴലാഴങ്ങൾ പുഞ്ചിരിത്തിരയാഴിയായ്
അൻപേ സ്നേഹിതനേ നീ
Azhalaazhangal Punchirithirayaazhiyaay (Anpe Snehithane Nee)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംദീപക് ചന്ദ്രൻ ഗണേശ്
ഗാനരചനദീപക് ചന്ദ്രൻ ഗണേശ്
ഗായകര്‍കെ എസ് ഹരിശങ്കർ ,മീനാക്ഷി നായർ ,എം എ ലാവണ്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 07:29:20.
അഴലാഴങ്ങൾ പുഞ്ചിരിത്തിരയാഴിയായ്…
നിഴലായ് നിന്നതിലുണ്മപോൽ ഇരുൾനാൾകളായി… (2)
കിളികൾ പലതതു കൂട്ടമായി
കളികൾ ചിരിനിഴലാട്ടമായ്
കലരുമിനി മനസാർദ്രമായ്
തുടരൂ നിറനിനവേ…
അൻപേ… സ്നേഹിതനേ നീ…
നെഞ്ചിൽ… നീർക്കനവാകു നീ...


കരം കരം അകലുമെന്നാ, ദിനം
അകം മനവുമിടറും ക്ഷണം, നിറം
അണിയു നീ പകരം… (2)

പല കാതങ്ങൾ കാവലേകും ഓർമയായി…
നിനവായ് എന്നിൽ എന്നുമാളും നാളമായ്…
അൻപേ… സ്നേഹിതനേ നീ…
നെഞ്ചിൽ… നീർക്കനവാകു നീ…
അൻപേ നീ… സ്നേഹിതനേ നീ…
കണ്ണേ… കരയരുതേ നീ…
അൻപേ നീ… സ്നേഹിതനേ നീ…
എന്നിൽ… ഇനിയണയൂ നീ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts