ഊട്ടാനമ്മയുണ്ടെങ്കില്‍
അമ്മത്തണല്‍
Oottaanammayundenkil (Ammathanal)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:43:55.
ഊട്ടാനമ്മയുണ്ടെങ്കില്‍
അതിലേറെ സൗഭാഗ്യമെന്തുവേറേ
ആയിരം തിരുവോണ സദ്യയെക്കാളും
ആ സ്നേഹസാമീപ്യം മതിയാകുമേ

അമ്മിഞ്ഞമധുരം ചേര്‍ത്തുവിളമ്പിയ
അരത്തവിച്ചോറിലെ ആവിപ്പടര്‍പ്പിലും
നെഞ്ചോരം നീ കാക്കും വാത്സല്യച്ചൂടും
തോളത്തു താരാട്ടും പാട്ടിന്‍ ഇനിപ്പും

ഇന്നോളം നീ വീഴ്ത്തിയ കണ്ണീരിനുപ്പും
സഹനത്തിന്‍ തണല്‍മരക്കനിയുടെ കയ്പ്പും

ഊട്ടാനമ്മയുണ്ടെങ്കില്‍
അതിലേറെ സൗഭാഗ്യമെന്തുവേറേ

ഓരോ വറ്റിലും ഓരോ മഹാരുചി
ഓരോ വറ്റിലും നിന്‍ പാല്‍പ്പുഞ്ചിരി
ആയിരം തിരുവോണ സദ്യയെക്കാളും
ആ സ്‌നേഹസാമീപ്യം മതിയാകുമേ

ഊട്ടാനമ്മയുണ്ടെങ്കില്‍
അതിലേറെ സൗഭാഗ്യമെന്തുവേറേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts