തിരിഞ്ഞുനോക്കുമ്പോൾ സ്മൃതിപഥങ്ങളിൽ
ഓർമപ്പെയ്ത്ത്‌
Thirinjunokkumbol Smrithipadhangalil (Ormmappeythu)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഉദയ് രാമചന്ദ്രൻ
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍ഉദയ് രാമചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:47:38.
തിരിഞ്ഞുനോക്കുമ്പോൾ സ്മൃതിപഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചുപോവുകയോ  നീ
തിരിച്ചുപോവുകയോ  

കൈതപൂത്ത നാട്ടുവഴികൾ
കുറുമ്പുകാട്ടും കായലലകൾ
ആർത്തുതിമിർത്തൊരാ കളിയിടങ്ങൾ

മുറ്റത്തു തണലിട്ട മുത്തശ്ശിപ്ലാവുകൾ
അമ്മപാടിയ താരാട്ടിൻ ഈണങ്ങൾ

പിച്ചവച്ച മണ്ണിതെന്നെ മാടിവിളിക്കുന്നു


പാട്ടുമൂളും കുഞ്ഞുകിളികൾ
പാൽചുരത്തും പൈക്കിടാങ്ങൾ
ആർപ്പുവിളിച്ചൊരാ പുഴയിടങ്ങൾ
നെഞ്ചത്തുകുറുകിയ പ്രണയപ്പിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts