ഈ മണ്‍കുടിലിന്‍ മുറ്റത്ത്
വിസ്മയ
Ee Mankudilin Muttathu (Vismaya)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംആരോമൽ ചേകവർ
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍അ‌പർണ സത്യൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:46:44.
 ഈ മണ്‍കുടിലിന്‍ മുറ്റത്ത്
മഞ്ഞുതിരും നേരത്ത്
മനമാകെ എന്തോ വിങ്ങും പോലെ

ദൂരെ ദൂരെ മാനത്ത്
കുഞ്ഞു കുഞ്ഞു താരങ്ങള്‍
എന്തെന്തോ മൊഴിയുവാനുള്ളതുപോലെ
എന്തെന്തോ മൊഴിയുവാനുള്ളതുപോലെ

കണ്ണു നീരൊളിപ്പിച്ച്
കണ്ണിറുക്കി ചിരിക്കുമാ
കുഞ്ഞുതാരം വിസ്മയയായിരിക്കാം

ഈ മണ്ണിന്‍ മടിയിലെന്നും
പൂത്തുലഞ്ഞു നിന്നവള്‍
കുഞ്ഞിച്ചിറകോടെയെങ്ങും
പാറാന്‍ കൊതിച്ചവള്‍
എന്നെപ്പോലെ നൂറു
കിനാവുകള്‍ കണ്ടവള്‍

ഇരു മനസ്സുകളും തമ്മിൽ ചേരേണം
ഇരു മെയ്യും തമ്മിൽ ചേരേണം
ഉള്ളത് തമ്മിൽ നാം പങ്കു വച്ചീടേണം

ഒന്നായ് ചേർന്നൊരു നദിയായ് ഒഴുകണം
മംഗലമതിൽ വേറെന്തു പൊരുൾ
മംഗലമതിൽ വേറെന്തു പൊരുൾ

ഈ മണ്‍കുടിലിന്‍ മുറ്റത്ത്
മഞ്ഞുതിരും നേരത്ത്
മനമാകെ എന്തോ വിങ്ങുംപോലെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts