മഴയിലും ചേലായി
മഴയിലും ചേലായി
Mazhayilum Chelaay (Mazhayilum Chelaay)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതം ജി ഹരിമഹേഷ്
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:37:09.
 
മഴയിലും ചേലായി തുരുതുരെ പൊഴിയുന്ന
ചിരിമണിമുത്തുകള്‍ കോര്‍ത്തുവച്ചു
അഴകിലും അഴകായി മിന്നുമാ മണിമാല
ഞാനെന്റെ നെഞ്ചോടു ചേര്‍ത്തുവച്ചു
(മഴയിലും)

ആരോരുമറിയാത്ത അനുരാഗ തീരത്തെ
ആനന്ദത്തിരയില്‍ നാം തുടിച്ചു
നനവാര്‍ന്ന നന്മണല്‍ തരികളില്‍ നാമെത്ര
സ്‌നേഹ ചിത്രങ്ങള്‍ വരച്ചിരുന്നു

(മഴയിലും...)

മാസ്മര സ്വപ്നത്തിന്‍ മായികലോകത്തു
മാരശരമേറ്റു നാം പിടഞ്ഞു
നിറമാര്‍ന്ന പൂവണി മെത്തയില്‍ നാമെത്ര
പ്രേമശില്‍പ്പങ്ങള്‍ രചിച്ചിരുന്നു

(മഴയിലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts