ശബരിമലയില്‍ പോകേണം
അയ്യപ്പ ഗാനങ്ങള്‍ 3
Sabarimalayil Pokenam (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.

ശബരിമലയില്‍ പോകേണം
എന്റെ മനസ്സിന്‍ നടയില്‍ വാഴുന്ന
വന്‍‌പുലിവാഹനനെ കാണേണം
നെയ്യഭിഷേകം ചെയ്യേണം [2]
(ശബരി...‌)

എരുമേലില്‍ പേട്ട തുള്ളണം
കാളകെട്ടിയും കടക്കേണം
അഴുതമേടും കടന്നു പിന്നെ
കരിമലമുകളില്‍ പോകേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ... അയ്യപ്പാ...
(ശബരി...)

പമ്പയില്‍ സ്നാനം ചെയ്യണം
നീലിമല കേറിപ്പോകേണം
ശരം‌കുത്തിയാലും കടന്നുചെന്ന്
ശബരിഗിരീശനെ കാണേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ... അയ്യപ്പാ...
(ശബരി...)

പടി പതിനെട്ടും കയറേണം
ഭഗവാനെച്ചെന്നു കാണേണം
പാപങ്ങളൊക്കെയകറ്റേണം
ഹരിഹരസുതനേ ശരണം നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts