കാനന സന്ധ്യകൾ മലയുടെ മടിയിൽ (ബദൽ)
This page was generated on May 11, 2024, 5:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2024 10:11:19.

കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു
അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ
കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ...

തടശിലകളിലൂടെ വെയിലഴികളിലൂടെ
പതഞ്ഞു പതഞ്ഞു കുണുങ്ങി നിൽക്കും നീർച്ചോലകളേ
അരണ്യനീലിമ ഒളിച്ചു വെച്ചൊരു സുഗന്ധ ലഹരി കലർന്നും
മനുഷ്യഭാഷയിൽ തെളിഞ്ഞിടാത്തൊരു രഹസ്യ കവിത വിരിഞ്ഞൂ....

വിരലിടകളിലൂടെ ചെറുതുള്ളികൾ പോലെ
ഉതിർന്നു കൊഴിഞ്ഞു മറഞ്ഞു പോകും സമയപ്പെയ്ത്തിൽ
വരണ്ടനാഗര ജീവിതബാധയിൽ വസന്തഭംഗി മറന്നൂ
വിളിപ്പൂ ശാദ്വല വിഹാരഭൂമികൾ പുനർജനിക്കായ്‌ നമ്മെ....

കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു
അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ
കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts