വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ബി വസന്ത ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2018 17:15:49.
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ കാമദേവന് കണ്മുനയാലെയ്തല്ലോ കോവിലിന്നരികത്തെ ഏഴിലം പാലയാല്‍ കോമളയാമിനി താലം ചൂടി കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ കാമദേവന് കണ്മുനയാലെയ്തല്ലോ പിരിഞ്ഞിടുംനേരം തിരക്കില്‍ നിന്നെന്റെ ചെവിയില്‍ നീ ചൊല്ലിയാ മധുരശൃംഗാരം പ്രണയത്തിന് മോഹന മണിനാദം പോലെ കേള്‍ക്കുന്നു ഞാനിന്നു രാപ്പകല്‍ താനനന്നന നന്നാനാന താനനന്നനാന .... ചന്ദനച്ചോലയില്‍ നീരാടും നേരം എന്തിനുവന്നു സുന്ദരന്‍ കരയില്‍? കുളിരണിയാറ്റില് കുണുങ്ങിഞാന് മുങ്ങി കാണാത്ത ദൂരത്തു നീന്തി ഞാന്‍ കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ കാമദേവന് കണ്മുനയാലെയ്തല്ലോ കോവിലിന്നരികത്തെ ഏഴിലം പാലയാല്‍ കോമളയാമിനി താലം ചൂടി കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ കാമദേവന് കണ്മുനയാലെയ്തല്ലോ |